വാവ്‌റിങ്ക സെമിയില്‍ എതിരാളി ഫെഡറര്‍

Saturday 21 November 2015 10:06 pm IST

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് സെമിയില്‍ സ്വിസ് പോരാട്ടം. ആന്‍ഡി മുറെയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലസ് വാവ്‌റിങ്ക സെമിയില്‍, സ്‌കോര്‍: 7-6, 6-4. സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററാണ് വാവ്‌റിങ്കയുടെ എതിരാളി. രണ്ടാം സെമിയില്‍ നൊവാക് ദ്യോകോവിച്ചും റാഫേല്‍ നദാലും ഏറ്റുമുട്ടും. ആദ്യ സെറ്റില്‍ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, രണ്ടാമത്തേതില്‍ മികച്ച പ്രകടനം പുറത്തെടുത്തു വാവ്‌റിങ്ക. ഗ്രൂപ്പിലെ അവസാന മത്സരവും ജയിച്ചാണ് നദാല്‍ സെമിക്കൊരുങ്ങുന്നത്. നേരത്തെ സെമി ഉറപ്പാക്കിയിരുന്ന നദാല്‍ അവസാന മത്സരത്തില്‍ നാട്ടുകാരന്‍ ഡേവിഡ് ഫെററെ കീഴടക്കി, സ്‌കോര്‍: 6-7, 6-3, 6-4. ഇവിടെ ജേതാവായാല്‍ നാലു ഗ്രാന്‍ഡ്സ്ലാം, ഒളിംപിക് സ്വര്‍ണം, ഡേവിസ് കപ്പ്, ടൂര്‍ ഫൈനല്‍സ് എന്നിവ നേടുന്ന രണ്ടാമത്തെ താരമാകും നദാല്‍. ആന്ദ്രെ അഗാസിയാണ് ഈ കിരീടങ്ങളെല്ലാം നേടിയ ഏക താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.