നാന്‍സി പവല്‍ ഇന്ത്യയില്‍ അമേരിക്കന്‍ സ്ഥാനപതി

Saturday 17 December 2011 11:55 am IST

വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍ ആയി നാന്‍സി ജെ പവലിനെ നിയമിച്ചു. ഏപ്രിലില്‍ രാജി വച്ച തിമോത്തി ജെ റോമറിന്റെ പിന്‍ഗാമിയായാണു നാന്‍സിയെത്തുന്നത്. ഇന്ത്യയിലെത്തുന്ന ആദ്യ യു.എസ് വനിത അംബാസഡറാണു നാന്‍സി. ദക്ഷിണേഷ്യയില്‍ ഏറെക്കാലത്തെ പ്രവൃത്തിപരിചയമുളളയാളാണ് 64കാരിയായ നാന്‍സി. പാക്കിസ്ഥാന്‍, നേപ്പാള്‍, ഘാന, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്ത, ന്യൂദല്‍ഹി, ധാക്ക, ഇസ്‌ലാമാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഫൊറിന്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍, ഹ്യൂമന്‍ റിസോഴ്സ് ഡയറക്റ്റര്‍ എന്നീ ചുമതലകള്‍ വഹിക്കുകയാണിപ്പോള്‍. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്റെ താത്കാലിക ചുമതല പീറ്റര്‍ ബര്‍ലെയാണ് ഇപ്പോള്‍ വഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.