സനാതന ധര്‍മ്മം ഒരു സര്‍വ്വകലാശാലയാണ്: ശശികല ടീച്ചര്‍

Saturday 21 November 2015 10:33 pm IST

കോട്ടയം: സനാതന ധര്‍മ്മം ഒരു സര്‍വ്വകലാശാലയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം കിട്ടുന്ന ഒരു ധര്‍മ്മ സംഹിതയാണ് ഭാരതത്തിന്റേത്. അത് കേരളത്തിലുള്ളവര്‍ക്കെന്നോ ഭാരതത്തിലുള്ളവര്‍ക്കെന്നോ ഉള്ളതല്ല. ലോകത്തിന് മൊത്തമായിട്ടുള്ളതാണെന്നും ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ട് ക്ഷേത്രപുനരുദ്ധാരണത്തിന്റേയും ക്ഷേത്ര ജീര്‍ണോദ്ധാരണത്തിന്റേയും നൂറ്റാണ്ടായിരുന്നു. ചിലര്‍ അമ്പലങ്ങള്‍ പൊളിച്ചു നീക്കാന്‍ പറഞ്ഞപ്പോഴാണ് മനുഷ്യര്‍ അമ്പലങ്ങള്‍ പുതുക്കി പണിയാന്‍ തുടങ്ങിയത്. നെഗറ്റീവുകള്‍ ശക്തിയാര്‍ജിച്ചപ്പോഴാണ് ഭാവാത്മകമായ സന്ദേശങ്ങള്‍ ഉണ്ടാവുക എന്നത് സനാദന ധര്‍മ്മത്തിന്റെ രീതിയാണ്. നേരത്തേ അമ്പലങ്ങള്‍ പണിയാന്‍ പറഞ്ഞിരുന്നെങ്കില്‍ ഉണ്ടായിരുന്ന അമ്പലങ്ങള്‍ പോളിക്കുവാനെ മനുഷ്യന്‍ ശ്രമിക്കുവാരുന്നുള്ളുവെന്നും ടീച്ചര്‍ പറഞ്ഞു. അമ്പലങ്ങള്‍ കെട്ടിക്കഴിഞ്ഞപ്പോഴാണ് ചിലര്‍ രാമയാണവും ഭഗവത്ഗീതയുമൊക്കെ കത്തിക്കാന്‍ പറഞ്ഞത്. അതോടുകൂടിയാണ് 1982 ല്‍ എറണാകുളത്ത് ചേര്‍ന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഹൈന്ദവസമൂഹം കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കാന്‍ തുടങ്ങിയത്. ഇതോടെ രാമായണ മാസം ജനകീയ മാകുകയും ചെയ്തു. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഗ്രന്ഥം രാമായണമാണ്. മലയാളി ഉള്ള ഇടങ്ങളിലെല്ലാം രാമായണ മാസം ആചരിക്കുവാനും തുടങ്ങി. നെഗറ്റീവുകള്‍ കേള്‍ക്കുമ്പോള്‍ പോസിറ്റീവുകളിലേക്ക് നീങ്ങുന്ന സ്വഭാവമാണ് സമൂഹത്തിന്റേതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.