പൊന്‍കുന്നം: സമയത്തെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ-കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. പൊന്‍കുന്നം-മണിമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണു പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായത്.
പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവര്‍ ശ്രീകുമാര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ അനില്‍കുമാര്‍ (ബാബു) എന്നിവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊന്‍കുന്നം പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പാലാ-ചാമംപതാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മുതല്‍ അഞ്ചു വരെ പണിമുടക്കി. മിന്നല്‍ പണിമുടക്കു മൂലം സാധാരണ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: