കൊല്ലം: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് ബാലിക ഉള്‍പ്പെടെ കാര്‍യാത്രക്കാരായ അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്. അടൂര്‍- പത്തനംതിട്ട റൂട്ടില്‍ ഓമല്ലൂരിനു പരിക്കേറ്റ കൊട്ടിയം ആശാന്റരികത്ത് മേലേതില്‍ വീട്ടില്‍ രാജേഷ് കുമാര്‍(33), അമ്മ ദേവമ്മ(58), ചന്ദനത്തോപ്പ് സ്വാതി നിവാസില്‍ ഗിരീഷ്കുമാര്‍(37), അമ്മ രാജമ്മ(56) മീനാക്ഷി(9) എന്നിവരെ അയത്തില്‍ മെഡിട്രിന ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതികാര്‍ എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷംതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: