ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു

Sunday 22 November 2015 12:27 pm IST

കുറ്റിപ്പുറം: മണിയംകാട് അമ്പലപ്പടിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു. ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി ഒരുകൂട്ടം ആളുകള്‍ അടിച്ച് തകര്‍ത്തത്. തെരഞ്ഞെടുപ്പിന് ശേഷം മണിയംകാട് ഭാഗത്ത് വലിയ അക്രമപരമ്പരകള്‍ തന്നെയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വാര്‍ഡില്‍ വിജയിച്ചത്. അവരുടെ വിജയത്തിന് ശേഷം സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ശക്തമായ മത്സരമായിരുന്നു ഇത്തവണ ഇവിടെ നടന്നത്. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു. ബിജെപിക്ക് വിജയസാധ്യതയുണ്ടായിരുന്നു. ഇത് മനസിലാക്കിയ സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നായി. വോട്ടുകള്‍ സിപിഎമ്മിലേക്ക് കേന്ദ്രീകരിച്ചതുകൊണ്ട് മാത്രമാണ് വിജയിച്ചതെന്ന് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ മണിയംകാടും പരിസര പ്രദേശത്തും സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര രജിസ്റ്റട്രേഷനിലുള്ള ഒരു കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. പക്ഷേ സിപിഎമ്മിന്റെ പതാകകള്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ വാഹനത്തില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.