'ദേവീകടാക്ഷം' പ്രകാശനം ചെയ്തു

Sunday 22 November 2015 8:41 pm IST

ചക്കുളത്തുകാവ് പൊങ്കാല പ്രത്യേക പതിപ്പ് ‘ദേവീകടാക്ഷം’ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. പ്രസാധകരായ പ്രശാന്ത് വാളാംകുടിയില്‍, പി എം ബിജു, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ കെ ഗോപാലകൃഷ്ണന്‍ നായര്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, എസ് പി അരുണാചലം, എ കെ സത്യന്‍ എന്നിവര്‍ സമീപം

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്‍ഫോകേരള കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ‘ദേവീകടാക്ഷം’ എന്ന പേരില്‍ പുറത്തിറക്കിയ പ്രത്യേക പതിപ്പ് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു.

ക്ഷോത്രത്തിന്റെ ചിത്രവും ദേവീസ്തുതിഗീതങ്ങളും അടങ്ങുന്ന പുസ്തകത്തില്‍ കുമ്മനം രാജശേഖരന്‍, സിവി ആനന്ദബോസ്, സി രാധാകൃഷ്ണന്‍, പി സുരേന്ദ്രന്‍, ഡോ ജി മാധവന്‍ നായര്‍, റസൂല്‍ പൂക്കുട്ടി, ഡോ എം ജി ശശിഭൂഷണ്‍, പായിപ്ര രാധാകൃഷ്ണന്‍, മജീഷ്യന്‍ സമ്രാജ്, സികെ പത്മനാഭന്‍, ജി വേണുഗോപാല്‍, രാജസേനന്‍ തുടങ്ങി പ്രമുഖരുടെ ലേഖനങ്ങളും കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകാശനചടങ്ങില്‍ പ്രസാധകരായ പ്രശാന്ത് വാളാംകുടിയില്‍, പി എം ബിജു, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ കെ ഗോപാലകൃഷ്ണന്‍ നായര്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, എസ് പി അരുണാചലം, എ കെ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. 25നാണ് ചക്കുളത്തുകാവ് പൊങ്കാല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.