ചേര്‍ത്തല ഉപജില്ല ജേതാക്കള്‍

Sunday 22 November 2015 8:14 pm IST

ചേര്‍ത്തല: ആലപ്പുഴ റവന്യു ജില്ലാ കായിക മേളയില്‍ ആതിഥേയരായ ചേര്‍ത്തല ഉപജില്ല തുടര്‍ച്ചയായി ഏഴാം തവണയും കിരീടം നേടി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ രണ്ടു ദിവസമായി നടന്ന മേളയില്‍ 433 പോയിന്റ് നേടിയാണ് ചേര്‍ത്തല ഓവറോള്‍ ചാമ്പ്യന്‍മാരായത്. 157 പോയിന്റു നേടിയ ആലപ്പുഴ രണ്ടാം സ്ഥാനവും 144 പോയിന്റുമായി മാവേലിക്കര മൂന്നാം സ്ഥാനവും പങ്കിട്ടു. 67 പോയിന്റുമായി തുറവൂരാണ് നാലാം സ്ഥാനത്ത്. കായംകുളം 47, ചെങ്ങന്നൂര്‍ 19, ഹരിപ്പാട് 16, മങ്കൊമ്പ് 11, അമ്പലപ്പുഴ എട്ട്, തലവടി മൂന്ന്, വെളിയനാട് രണ്ട് പോയിന്റും നേടി. 11 ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ 156 പോയിന്റ് നേടിയ ചേര്‍ത്തല ഉപജില്ലയിലെ ചാരമംഗലം ഗവ. ഡിവിഎച്ച്എസ് വിജയക്കൊടി പാറിച്ച് നാല് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടി. 99 പോയിന്റുമായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസിസി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും 67 പോയിന്റുമായി മാവേലിക്കര സബ് ജില്ലയിലെ മറ്റം സെന്റ് ജോസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും 55 പോയിന്റുമായി ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്എസ്എസ് നാലാം സ്ഥാനവും നേടി. 34 പോയിന്റ് നേടിയ ആലപ്പുഴ സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുണ്ട്. ചെട്ടികുളങ്ങര ഹൈസ്‌കൂള്‍ 26 ഉം, മാവേലിക്കര ബിഎച്ച്എസ്എസ് 21 ഉം പോയിന്റുകള്‍ നേടി. സമാപന സമ്മേളനം പി. തിലോത്തമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അശോകന്‍, ഡിപിഒ ഡോ. ജീവലത, തുറവൂര്‍ എഇഒ കെ. ജയ. ജോയി ആന്റണി, ബി. ഉല്ലാസ് കെ.എം. അന്‍സാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ സമ്മാനദാനം നിര്‍വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.