അനധികൃത മണല്‍ വാരല്‍ സംഘത്തെ പിടികൂടി

Sunday 22 November 2015 8:47 pm IST

മുഹമ്മ: വേമ്പനാട്ടുകായലില്‍ അനധികൃത മണല്‍വാരുന്ന സംഘത്തെ മുഹമ്മ പോലീസ് പിടികൂടി. മൂന്നുവള്ളം കസ്റ്റഡിയിലെടുത്തു. ആര്യാട്- മുഹമ്മ-കൈനകരി സ്വദേശികളായ ബൈജു, ബിനു, രാജേന്ദ്രന്‍, സന്തോഷ്, ഷാജി, സജിത്ത്, ഷാജി, ബിനേഷ്, പ്രതീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചത്. പാതിരാമണലിന് വടക്ക് ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ മണല്‍വാരുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. വള്ളവും മണലും ഇന്ന് കളക്ട്രര്‍ക്ക് കൈമാറുമെന്ന് മുഹമ്മ എസ്‌ഐ എം. എം. ഇഗ്നേഷ്യസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.