കണ്ണൂര്‍: പൊതുവിദ്യാഭ്യാസവകുപ്പിലെ നിര്‍ദിഷ്ട യോഗ്യതയുള്ള ജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റായി നിയമനം ലഭിക്കുന്നതിനും ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള പിഎസ്സി പരീക്ഷ 27 ന് രാവിലെ 7.30 മുതല്‍ 9.15 വരെ കണ്ണൂര്‍ ഗവ. ടിടിഐ ഫോര്‍ മെന്‍ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയതു സഹിതം 7.30 നു മുമ്പ് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: