തലശ്ശേരി: കുച്ച് ബഹാര്‍ ട്രോഫിയില്‍ കേരളം ആദ്യ ഇന്നിങ്ങ്സില്‍ 143 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 261 റണ്‍സിന് പുറത്തായി. 77.1 ഓവര്‍. രാജസ്ഥാന് വേണ്ടി എസ്.കെ.ശര്‍മ്മ 93 റണ്‍സും എ.ബി.റജേറ 51 റണ്‍സും നേടി. കേരളത്തിനായി സിജോ മോന് ആറ് വിക്കറ്റും ഫാനൂസ് മൂന്ന് വിക്കറ്റും നേടി. രണ്ടാമിന്നിങ്ങ്സില്‍ ബാറ്റിങ്ങ് തുടങ്ങിയ കേരളത്തിന് 32 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചോവറിനിടയില് എട്ട് വിക്കറ്റ് നഷ്ടമായി. രാജസ്ഥാന് വിജയം രണ്ട് വിക്കറ്റ് അകലെയാണ്. രാജസ്ഥാന് വേണ്ടി ആര്.ഡി.ചാഹര്‍ മൂന്നും എസ്.കെ.ശര്‍മ്മയും എ.എ.ഖാനും രണ്ട് വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: