തലശ്ശേരി: വീട്ടില്‍ കിടപ്പിലായ കാന്‍സര്‍ രോഗികള്‍ക്ക് ഹോം കെയര്‍ ടീമിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങളും സംവിധാനങ്ങളും കൊണ്ട് കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുമായി ആശയ വിനിയമവും ചികിത്സാ നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനുളള പദ്ധതിയുടെ ഭാഗമായി ഇ-പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവു നല്‍കാനുള്ള ശില്‍പ്പശാല തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തി. ഡോ.ബി.സതീശന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കാന്‍സറും പാലിയേറ്റീവ് കെയറും എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.അനില്‍ പട്ടേരി നിര്‍വഹിച്ചു. സാന്ത്വന പരിചരണ മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വീടുകളില്‍ തന്നെ നല്‍കാനും ഉദ്ദേശിച്ചാണ് ഇ-പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സെന്റര്‍ ഡയരക്ടര്‍ ഡോ.സതീശന് ബാലസുബ്രഹ്മണ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: