കണ്ണൂര്‍: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീസ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് എന്‍ഡോവ്മെന്റ് വിതരണവും സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്കി. സംസ്ഥാന പ്രസിഡണ്ട് കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ശശികുമാര്‍ ചെങ്ങല്‍വീട്ടില്‍, എം.എസ്.വിനു കുമാര്‍, എന്‍.വി.സത്യന്, കെ.കെ.ബഷീര്‍, എന്‍.പി.ജേക്കബ്, പി.വിനോദ്, എം.ശശികുമാര്‍, എം.മനോഹരന്, എസ്.സജീവ് കുമാര്‍, ബി.പി.സുനില്‍ കുമാര്‍, എം.വി.ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: