യാങ്കോണ്‍: മ്യാന്മറില് രത്ന ഖനിക്കു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ നൂറോളം പേര് മരിച്ചു. നൂറിലേറെപ്പേറെ കാണാതായി.വടക്കുകിഴക്കന്‍ മ്യാന്മറിലെ കാച്ചിന് സ്റ്റേറ്റിലെ ഹാക്കന്തില് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
ഖനിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തിരഞ്ഞ് മലനിരയിലൂടെ നടന്നവരാണ് ദുരന്തത്തിനിരയായവരില്‍ ഏറെയും. ഖനി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ഇടത്തിനരുകിലെ വീടുകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.
മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും കാണാതായവര്ക്കമായുള്ള തെരച്ചില്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: