അടിമാലി: കഞ്ചാവു വില്പന സംഘത്തിലെ കണ്ണികളെന്നു സംശയിക്കുന്ന മൂന്നു യുവാക്കളെ കഞ്ചാവുമായി അടിമാലി നാര്‍ക്കോട്ടിക് സംഘം അറസ്റ്റു ചെയ്തു. എറണാകുളം മരട് വില്ലേജില്‍ നെട്ടൂര്‍ സ്വദേശികളായ നങ്ങിയാലത്ത് പ്രശാന്ത് ഹരിപ്രസാദ് (31), ഗുരുവിലാസത്തില്‍ വിനോദ് വിന്‍സന്റ് (28), പെരിങ്ങാട്ടുപറമ്പില്‍ നസീര്‍ അബദുള്കരിം (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അടിമാലി നാര്‍ക്കോട്ടിക് സി.ഐ. കെ.പി. ജീസന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവര്‍ സംഘം അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ പരിശോധന നടത്തിയെങ്കിലും 125 ഗ്രാം ഉണക്ക കഞ്ചാവു മാത്രമെ കണ്ടെത്തായിട്ടുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമിലാക്കു സമീപം ചാറ്റുപാറ പൊറ്റാസ് വളവില്‍ നിന്നും ഇന്നലെ വൈകിട്ട് 3.30-നാണ് സംഘത്തെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: