മലങ്കര പാലത്തിന്റെ അപ്രോച്ച് റോഡ്; നിര്‍മ്മാണം പുരോഗമിക്കുന്നു

Sunday 22 November 2015 9:48 pm IST

മലങ്കര: മലങ്കര പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണം ആണ് ദൃതഗതിയില്‍ പുരോഗമിക്കുന്നത്. നൂറ് മീറ്ററോളം നീളം വരുന്ന റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഓട കെട്ടിതിരിച്ച് സംരക്ഷണഭിത്തി നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഒന്നരമാസം മുമ്പ് മന്ത്രി പി ജെ ജോസഫ് ആണ് പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. എന്നാല്‍ പണി പുരോഗമിക്കുന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിട്ടിരുന്നില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാകുമെന്ന്  പ്രതീക്ഷയിലാണ് നിര്‍മ്മാണ ചുമതലയുള്ള കോണ്‍ട്രാക്ടര്‍. വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴ പണിയെ ബാധിക്കുന്നതായി ഇദ്ദേഹം പറയുന്നു. പഴയപാലം വഴിയാണ് ഇപ്പോഴും വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. മിറ്റല്‍ പാകിയ റോഡ് ഒരുമാസത്തിനുള്ളില്‍ ടാര്‍ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.