വാഷിങ്ടണ്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നും ഇസ്താംബുളിലേക്കുള്ള തുര്‍ക്കി വിമാനം കാനഡ വഴി തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായ 256 യാത്രക്കാരെ നോവ സ്കോടിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി എത്തിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു.
എന്നാല്‍ ബോംബ് ഭീഷണി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേകസംഘം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്. പ്രാദേശിക സമയം രാത്രി 10.55നാണ് വിമാനത്തിന് ബോംബ് ഭീഷണിയുള്ളതായി സന്ദേശം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: