കൊച്ചി: ബാര്‍കോഴകേസില്‍ കൂട്ടുപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് സിബിഐ അന്വേഷണം നേരിടാന്‍ തയ്യാറവണമെന്ന് ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. അഴിമതിക്കാരെ അധികാര തണലില്‍ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കേരള നാടിന് അപമാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ.പി.രാജന്, എന്‍.സജികുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ സുധദിലീപ്, ചേരാനല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സംഗീതരാജേഷ്, ഷീജ രമേശ്, ജില്ലകമ്മറ്റി അംഗം പി.വി.അതികായന്, മണ്ഡലം ജനറള്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍, വൈസ്പ്രസിഡന്റുമാരായ കെ.എസ്.ദിലീപ് കുമാര്‍, എം.എല്‍.സുരേഷ് കുമാര്‍, സെക്രട്ടറി മാരായ പി.ജി.മനോജ്കുമാര്‍, യു.ആര്.രാജേഷ്, പി.എസ്.ഷാജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: