പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ പാരീസ് സെന്റ് ജര്‍മന്‍ മുന്നോട്ട്. കഴിഞ്ഞ കളിയില്‍ ലോറിയന്റിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഒന്നാം സ്ഥാനം സുരക്ഷിതമാക്കി സെന്റ് ജര്‍മന്‍. ഹെര്വിന് ഒങ്കെണ്ടയും ബ്ലെയ്സ് മറ്റിയുഡിയുമാണ് പാരീസ് ടീമിനായി ലക്ഷ്യം കണ്ടത്.
ബെഞ്ചമിന്‍ മൗകാന്ദിജൊ ലോറിയന്റിന്റെ ആശ്വാസം. 14 കളികള്‍ പിന്നിട്ടപ്പോള്‍ 38 പോയിന്റോടെ ബഹുദൂരം മുന്നില്‍ പിഎസ്ജി. രണ്ടാമതുള്ള ഒളിംപിക് ലിയോണിന് 25 പോയിന്റ്.
മറ്റൊരു മത്സരത്തില്‍ ലിലെയെ ട്രോയെസ് തളച്ചു (1-1). മോണ്ട്പെല്ലിയര്‍ റെയ്ംസിനെയും (3-1), മോണാക്കോ നാന്റസിനെയും (1-0), ഗ്വിന്‍ഗാംപ് ടൗളസിനെയും കീഴടക്കി (2-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: