കോട്ടയം: വിശ്വഹിന്ദുപരിഷത്ത് കോട്ടയം പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ അശോക്സിംഗാള് അനുസ്മരണം നടത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ രക്ഷാധികാരി എം.വി.എം നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഖണ്ഡ് സെക്രട്ടറി സതീഷ് കാഞ്ഞിരം അനുശോചന പ്രമേയം അവതരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഉപാധ്യക്ഷ രമണീ രാജേന്ദ്രന്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബിനു.ആര്.വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: