നാട്ടകം: ക്ഷേമപെന്ഷനുകള്ക്കാവശ്യമായ തുക അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന് ഇന്ന് ഉപവാസ സമരം നടത്തും. വിധവ പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന്, അഗതികള്‍ക്കുള്ള പെന്ഷന് എല്ലാം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പാവപ്പെട്ടവരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സമരം. നാട്ടകം വില്ലേജാഫീസിന് മുന്നില്‍ രാവിലെ എട്ടിനാരംഭിക്കുന്ന ഉപവാസം ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബിജെപി നേതക്കളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: