കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും സമാപിച്ചു. കാര്‍ഷികമേള സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യ പ്രഭാഷണവും നടത്തി. കെഎസ്എസ്എസ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ്ബ് നിര്‍വ്വഹിച്ചു. ജോസ് കെ.മാണി എം.പി, ജോയി അബ്രാഹം എം.പി, കോട്ടയം ജില്ലാ കളക്ടര്‍ യു.വി.ജോസ് ഡോ. ബ്രാന്‍ഡ്സണ്‍ കോറി ഐ.എഫ്.എസ്, തോമസ് ചാഴികാടന് എക്സ്.എം.എല്‍.എ, ഫാ. ബിന്‍സ് ചേത്തലില്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: