കൊച്ചി: ആര്‍എസ്പി(ബി) എന്‍ഡിഎയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഇന്നലെ രാവിലെ എറണാകുളം അദ്ധ്യാപക ഭവനില്‍ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനത്തിലാണ് തീരുമാനം. എന്‍ഡിഎ വിട്ട് പുറത്തു പോകണമെന്ന എ.വി.താമരാക്ഷന്റെ പ്രമേയം യോഗം തള്ളി. പങ്കെടുത്ത 110 അംഗങ്ങളില്‍ 92 പേര് പ്രമേയത്തെ എതിര്‍ത്തു.
14 ജില്ലാ സെക്രട്ടറിമാരും ഭൂരിഭാഗം സംസ്ഥാന കമ്മറ്റി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫ്രാന്‍സിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ അഡ്വ.തങ്കച്ചന് വര്‍ഗീസ്, എ.പി. അനില്‍കുമാര്‍, പി.ജി.ജോയി, എ.കെ. അബ്ദുള്‍ റഹ്മാന്, അബ്ദുള്‍ ഖാദര്‍ വാഴക്കാല, ഷിജു കൈലാസ്, ജോസ് മോന്, അനി കരുനാഗപ്പള്ളി, സക്കീര്‍ ഹുസൈന് മാച്ചാംതോട്, കെ.ബി. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന് സംസ്ഥാന കമ്മറ്റി 25 ന് എറണാകുളത്ത് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: