അഹമ്മദാബാദ് : സഹകരണ രംഗം ലാഭം മാത്രം ഉണ്ടാക്കുവാനുള്ള പ്രസ്ഥാനമാക്കി മാറ്റരുതെന്ന് സഹകാര്‍ഭാരതി അഞ്ചാമത് ദേശീയ സമ്മേളനം വിവധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ദേശീയ സമ്മേളനം ഗുജറാത്ത് ആരോഗ്യ മന്ത്രി നിഥിന് ഹായ് പട്ടേല്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന സാമ്പത്തിക വ്യവസ്ഥിതിക്ക് അനുസരിച്ച് സഹകരണ നിയമത്തിന് മാറ്റങ്ങളുണ്ടാകണം.സഹകരണ മേഖല സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാറ്റി പൂര്‍ണ്ണമായും ജനങ്ങളുടെ കൈകളില്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.ദേശീയ സംഘടനാ സെക്രട്ടറി വിജില്‍ ദേവാംഗന്‍ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ രംഗത്തേക്ക് യുവാക്കള്‍ കടന്ന് വരണമെന്നും പുതിയ ഉദ്യമങ്ങളിലൂടെ സമൃദ്ധഭാരതം കെട്ടിപ്പടുക്കണമെന്നും വിജില്‍ ദേവാംഗന്‍ പറഞ്ഞു.ദേശീയ അദ്ധ്യക്ഷന്‍ സതീഷ് മറാത്ത അദ്ധ്യക്ഷത വഹിച്ചു. ജോതീന്ദ്രഭായ് മേത്ത, ജി,ത്തു ഭായ് യാസ്, ദേശീയ സെക്രട്ടറി അഡ്വ.ജെ.കരുണാകരന് എന്നിവര്‍ സംസാരിച്ചു.ക്ഷേത്രീയ സെക്രട്ടറി യു.കൈലാസ് മണി, സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്നദന്, ജനറല്‍ സെക്രട്ടറി എസ്.മോഹനചന്ദ്രന്, സംഘടനാ സെക്രട്ടറി കെ.ആ,ര്‍.കണ്ണന്, വൈസ് പ്രസിഡന്റ് കെ.പി.ഹരിഹരനുണ്ണി എന്നിവര്‍ കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: