ബാലസോര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍വേധ മിസൈല്‍ ഒഡീഷയില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. ഇങ്ങോട്ട് വരുന്ന ഏത് മിസൈലിനെയും തകര്‍ക്കുവാന്‍ ശേഷിയുള്ളതാണ് മിസൈല്‍വേധ മിസൈല്‍. അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എഎഡി) മിസൈലാണിത്. കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ ഇതിനാവും.
അബുദുള്‍ കലാം ദ്വീപ് എന്നറിയപ്പെടുന്ന വീലര്‍ ദ്വീപില്‍ ക്രമീകരിച്ചിരുന്ന റഡാറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിച്ച് മിസൈല്‍ സ്ഥാനം ക്രമീകരിക്കുകയും ശത്രുമിസൈലിനെ അന്തരീക്ഷത്തില്‍ വച്ച് തന്നെ തകര്‍ത്തതായും ഡിആര്‍ഡിഒ വൃത്തങ്ങള്‍ പറഞ്ഞു.
7.5 മീറ്റര്‍ വലിപ്പമുള്ള മിസൈലിന് മൊബൈല്‍ ലോഞ്ചറും അത്യാധുനിക റഡാര്‍ സംവിധാനങ്ങളും ശത്രുമിസൈലിനെ കണ്ടെത്തുവാനുള്ള സംവിധാനവുമുണ്ടെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: