ന്യൂദല്‍ഹി: ബീഹാര്‍ വിജയലഹരിയില്‍, മുമ്പ് ചരക്കുസേവന നികുതി ബില്ലിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്ന ഐക്യജനതാ ദള്‍ നിലപാടു മാറ്റിയേക്കുമെന്നു സൂചന. പാര്‍ലമെന്റിലും വിശാല സഖ്യമെന്ന വികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നിതീഷ് കുമാറിന്റെ ഈ നീക്കം. കോണ്‍ഗ്രസാണ് ഇപ്പോള്‍ മുഖ്യമായും ജിഎസ്ടി ബില്ലിനെ എതിര്‍ക്കുന്നത്.
എന്നാല്‍, ഐക്യജനതാദള്‍ എതിര്‍ക്കുകയാണെങ്കില്‍ ബില്ലില്‍ സര്‍ക്കാരിനെതിരേ നിലകൊണ്ട പാര്‍ട്ടിയെന്ന പ്രാമുഖ്യം ഐക്യ ജനതാദളിനു നേടാനാകും. പാര്‍ലമെന്റിലെ പ്രതിപക്ഷ റോള്‍ കൈയടക്കാന്‍ ഐക്യജനതാദള്‍ ഈ തന്ത്രം പയറ്റുമെന്നാണ് കരുതപ്പെടുന്നത്. 26-നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്.
എന്നാല്‍, കഴിഞ്ഞ സമ്മേളനത്തില്‍വരെ ബില്ലില്‍ സര്‍ക്കാരിനെ തുണച്ച ഐക്യജനതാദളിന് ബില്ലിനെക്കുറിച്ച് പറഞ്ഞ അനുകൂല കാര്യങ്ങള്‍ എല്ലാം മാറ്റിപ്പറയേണ്ടിവരും. രാജ്യസഭയില്‍ ഐക്യ ജനതാദളിന് 12 അംഗങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: