കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ഇടിവ്

Monday 23 November 2015 12:11 am IST

ശബരിമല: മണ്ഡലകാലം ആരംഭിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ കെഎസ്ആര്‍ടിസി യുടെ വരുമാനത്തില്‍ വന്‍ ഇടിവ്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതാണ് വരവ് കുറയാന്‍ ഇടയായത്.  21-ാംതിയതിവരെയുളള കണക്കനുസരിച്ച് 43,93.009 രൂപയുടെ വരുമാനം മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1,450 ദീഘദൂര സര്‍വീസ് നടത്തിയ സമയത്ത് 947 സര്‍വീസുകള്‍ മാത്രമാണ്  ഇത്തവണ നടത്തിയത്.  പമ്പാ-നിലക്കല്‍ ചെയിന്‍സര്‍വീസിലും വന്‍കുറവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഈസമയത്ത് 2,014 സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ 1255 സര്‍വീസുകള്‍ മാത്രമെ നടത്താനായുളളു. തെങ്കാശി, പഴനി, എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്നത്. മധുര, തേനി, ബംഗ്ലൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. തമിഴ്‌നാട്ടിലെ വെളളപ്പൊക്കം അയ്യപ്പന്മാരുടെ വരവ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കുമളി, പുനലൂര്‍ എന്നിവിടങ്ങളിലേക്ക് ടെംബോട്രാവലുകള്‍ സമാന്തര സര്‍വീസുകള്‍ നടത്തുന്നതും വരുമാനം കുറയാന്‍ കാരണമാണ്. ചെങ്ങന്നൂരിലേക്ക് കഴിഞ്ഞ വര്‍ഷം 499 സര്‍വീസുകളാണ്  നടത്തിയത്. അതേസമയം   281 സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ നടത്താനായുള്ള. പത്തനംതിട്ടയിലേക്ക് 102 സര്‍വീസ് നടത്തിയിടത്ത് 95 സര്‍വീസും നടന്നു. കോട്ടയത്തേക്ക് 170 സര്‍വീസ് നടത്തിയപ്പോള്‍ 95 സര്‍വീസാണ് ഈവര്‍ഷത്തേത്. കുമളിയിലേക്ക് 72 സര്‍വീസ് നടന്നിടത്ത് 44 സര്‍വീസ് മാത്രമേ നടത്താനായുള്ളു. എറണാകുളത്തേക്ക് 111 സര്‍വീസ് നടത്തിയ ഇടത്ത് 64 സര്‍വീസുകള്‍ മാത്രമേ നടന്നുള്ളു. എരുമേലിയിലേക്ക് 189 സര്‍വീസുകള്‍ നടത്തിയ ഇടത്ത് 88 സര്‍വീസുകള്‍ മാത്രമാണ് നടത്താനായത്. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് കുറഞ്ഞതോടെ ജീവനക്കാരും പ്രതിസന്ധിയിലാണ്. പമ്പാ ഡിപ്പോയില്‍ 69 ലോഫ്‌ളോര്‍ ബസുകളുള്‍പ്പെടെ 120 ബസുകളാണ് ഉളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.