കണ്ണൂര്‍: വെളളാപ്പളളിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര ശുഭ സൂചകമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാതിരഹിത ഹിന്ദുസമൂഹത്തിനും സമത്വ സംവിധാനത്തിനും വേണ്ടി ഹൈന്ദവ സമൂഹത്തിലെ വിവിധ സാമുദായിക സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ ആര്‍എസ്എസ് അതിനെ സ്വാഗതം ചെയ്യുന്നു.
ജാതിരഹിത സമൂഹം ഉണ്ടാകുകയെന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യമാണ് ഇത്തരത്തില്‍ ഹൈന്ദവ സാമുദായിക സംഘടനകളിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. സമത്വമുന്നേറ്റയാത്രയോട് അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് ഉളളത്.
വെളളാപ്പളളി പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ലെന്നും പരമ്പരാഗതമായി തങ്ങള്‍ക്ക് വോട്ട് നല്കുന്നവര് മറ്റുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്ന് ചിന്തിക്കുന്നതു കൊണ്ടാണ് സിപിഎം മുന്നേറ്റയാത്രയേയും വെളളാപ്പളളിയേയും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: