കൊച്ചി: ലോകം അറിയപ്പെടുന്ന പേജാവൂര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്ത്ഥയ്ക്കെതിരെ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിവരമില്ലായ്മയുടെ രാജാവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്. ആ പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ കോടിയേരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്നതിലപ്പുറം മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്ക് ലോകം ആദരിക്കുന്ന സ്വാമിയെ കുറിച്ച് ഒന്നും അറിയില്ല എന്നതില്‍ ഞാന്‍ സഹതപിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഡിസംബര്‍ 15ന് കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തുമെന്നു പ്രധാനമന്ത്രി തന്നെ അറിയിച്ചെന്നും
മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: