ജമ്മുവില്‍ ഹെലിക്കോപ്ടര്‍ തകര്‍ന്ന് വനിതാ പൈലറ്റടക്കം ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു
ജമ്മു:ജമ്മുകശ്മീരിലെ കത്രയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് വനിതാ പൈലറ്റടക്കം ഏഴ് പേര് മരിച്ചു.
വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിനു പോയ സംഘമാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് പറഞ്ഞു. ആറ് തീര്‍ഥാടകരും വനിതാ പൈലറ്റുമാണ് മരിച്ചത്.
കത്രയില്‍ നിന്നും സഞ്ജിചാറ്റിലേക്ക് പോകാനായി പറന്നുയര്‍ന്ന ഉടന്‍ കോപ്റ്ററിന് തീപിടിക്കുകയായിരുന്നു. ഹിമാലയന്‍ ഹെലിസര്വീസ് കമ്പനിയുടെതാണ് ഹെലിക്കോപ്ടര്‍. സംഭവം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജമ്മു ഐജി ഡാനിഷ് റാണ പറഞ്ഞു.
ജമ്മുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായിട്ടാണ് വൈഷ്ണോദേവി ക്ഷേത്രം. ചില തീര്‍ത്ഥാടകര്‍ സ്വകാര്യ ഹെലിക്കോപ്ടറുകള്‍ വാടകക്കെടുത്ത് ക്ഷേത്രത്തിലേക്ക് പോവുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: