ക്വാലാലംപൂര്‍: ടൊറാനോ ഗേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യ നിര്‍മ്മിച്ച ഈ ഗേറ്റ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ചിഹ്നമായി നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1.1 മില്യണ്‍ രൂപ ചിലവാക്കിയാണ് മലേഷ്യയിലെ ലിറ്റില്‍ ഇന്ത്യ എന്ന പേരിട്ടിരിക്കുന്ന സ്ഥലത്ത് ഇന്ത്യ ഈ ഗോറ്റ് പണികഴിപ്പിച്ചത്.
ഇന്ത്യയും മലേഷ്യയും തമ്മില്‍ പ്രതിരോധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് ഭീകരതയ്ക്കെതിരെ ഇന്ത്യയും മലേഷ്യയും ഒറ്റക്കെട്ടായി പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മതവും ഭീകരവാദവും ഒരുമിച്ച് ചേര്‍ന്ന് ഇന്ന് ലോകത്ത് അരങ്ങേറുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറ!ഞ്ഞു.
നാലുദിവസത്തെ മലേഷ്യ, സിംഗപൂര്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോലാലംപൂരിലെത്തിയത്. മലേഷ്യയില്‍ പ്രധാനമന്ത്രി ആസിയാന്‍ ഇന്ത്യ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുത്തു. ഇവിടെ നിന്ന് അടുത്ത ദിവസം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപ്പൂരിലേക്കു പോകും. സിംഗപ്പൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: