മസരട്ടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തും

Monday 23 November 2015 7:26 pm IST

കൊച്ചി: കാര്‍ പ്രേമികള്‍ക്ക് ഇറ്റാലിയന്‍ ആഡംബരക്കാറുകള്‍ക്കായി ബാംഗ്ലൂര്‍ വിപണിയെ ആശ്രയിക്കാം. ജൂബിലന്റ് ഓട്ടോവര്‍ക്‌സുമായി ചേര്‍ന്ന് മസരട്ടി ബാംഗ്ലൂര്‍ ഷോറൂം ആരംഭിച്ചു. ഇന്ത്യയില്‍ ദല്‍ഹിയില്‍ മാത്രമാണ് മസരട്ടിക്ക് ഡീലര്‍ഷിപ്പുണ്ടായിരുന്നത്. മസരട്ടി കാര്‍ മോഡലുകളാണ് എം.ജി റോഡിലെ വിശാലമായ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. രണ്ട് വാതിലുകളും നാല് വാതിലുകളുമുള്ള സ്‌പോര്‍ട്‌സ്, ആഡംബര കാറുകളാണ് മസരട്ടി ദക്ഷിണേന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. സെഡാന്‍ മോഡലുകളായ ക്വാട്രോപോര്‍ട്രെ, ഗിബ്ലി തുടങ്ങിയവയും സ്‌പോര്‍ട്‌സ് മോഡലുകളായ ഗ്രാന്‍ ടറിസ്‌മോ, ഗ്രാന്‍ കാബ്രിയോ തുടങ്ങിയവയാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.