പത്തനംതിട്ട: അഖില കേരള പാണര്സമാജം സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ പത്തനംതിട്ടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 9ന് വലഞ്ചുഴി നാണപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ ആരംഭിച്ച് വൈകിട്ട് 6 ന് സമ്മേളന നഗരിയില്‍ സമാപിക്കും.
28ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപിനാഥ് പതാക ഉയര്‍ത്തും. 9.30ന് ശാന്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹിളാ യുവജന സമ്മേളനം ഡോ.എം.എസ്.സുനില്‍ ഉദ്ഘാടനം ചെയ്യും. ഉഷാ സുശീലന് അദ്ധ്യക്ഷതവ ഹിക്കും. പി.പി.ഗോപാലന് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3 ന് പ്രകടനം, 4 ന് പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപിനാഥ് അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി, ശിവദാസന്‍നായര്‍ എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ചെങ്ങറ സുരേന്ദ്രന്, നീലകണ്ഠന് മാസ്റ്റര്‍, കെ.ആര്.അജിത് കുമാര്‍, പി.മോഹന്‍രാജ്, കെ.പി.ഉദയഭാനു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. 29 ന് കോ.ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും.
11 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സുകുമാരന്‍ മലയാലപ്പുഴ അദ്ധ്യക്ഷതവഹിക്കും. വൈകിട്ട് 4.30ന് തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കുമെന്ന് ഭാരവാഹികളായ കെ.ജി.ഗോപിനാഥ് , സുനില്‍ വലഞ്ചുഴി, എല്‍.കെ.ശശിധരന്, ടി.ടി.സുശീലന് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: