ദേശീയ കാര്‍ഷിക നയം രൂപീകരിക്കണം: ബിഎംഎസ്

Monday 23 November 2015 7:54 pm IST


കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന പഠന ശിബിരം ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ദേശീയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ്. ദുരൈരാജ്. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചുള്ള മുന്നണികളുടെ വികസന നയം കര്‍ഷക തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി. ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി. രാധാകൃഷ്ണന്‍, അഡ്വ.എം.പി. ഭാര്‍ഗവന്‍, ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍ കുട്ടി, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. രാജന്‍ സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.