കഞ്ചാവ് കേസ്: പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

Monday 23 November 2015 8:00 pm IST

 ജോണ്‍സണ്‍

ഇടുക്കി:ഒന്നേകാല്‍ കിലോ കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. കല്‍കൂന്തല്‍ പച്ചടി പുന്നക്കാട്ടില്‍ ജോസഫിന്റെ മകന്‍ ജോണ്‍സണെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.കഞ്ചാവ് കടത്തിയ കേസില്‍ പത്ത് വര്‍ഷം കഠിനതടവ് ശിക്ഷിക്കുന്ന അപൂര്‍വ്വ വിധിയാണിത്.

2014 സെപ്തംബര്‍ 28ന് വൈകിട്ട് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് കൈമാറുന്നതിനായി കാത്തുനിന്ന പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പിടികൂടുകയായിരുന്നു. ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കാരിബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്്. തമിഴ്‌നാട്ടിലെ കഞ്ചാവ് മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കിയിരുന്നു.

ജോണ്‍സണ്‍ ഇടുക്കിയിലെ കഞ്ചാവ് കച്ചവടത്തിന്റെ ഇടനിലക്കാരനാണ്. നെടുങ്കണ്ടം സി.ഐ എന്‍. ബാബുക്കുട്ടന്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ പതിനാല് സാക്ഷികളും പതിമൂന്ന് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. േ്രപ്രാസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബഌക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച് ഹനീഫ റാവുത്തര്‍ ഹാജരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.