ക്ഷേത്ര മോഷണ കേസിലെ പ്രതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Monday 23 November 2015 9:35 pm IST

കട്ടപ്പന: വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ക്ഷേത്ര മോഷണ കേസിലെ പ്രതിയെ ഉപ്പുതറ പോലീസ് പിടികൂടി. 1997 ല്‍ ചപ്പാത്തിന് സമീപത്തെ കരിങ്കുളം ക്ഷേത്രം കുത്തിത്തുറന്ന് കാണിക്കയും സ്വര്‍ണ്ണവും മോഷ്ടിച്ച കേസിലെ പ്രതിയെയാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടുന്നത്. ചപ്പാത്ത് മ്ലാമല എസ്റ്റേറ്റ് ലയത്തിലെ മുനിയാണ്ടി (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെ പഴയ പമ്പനാറിനു സമീപത്തുനിന്നുമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. മോഷണ ശേഷം തമിഴ്‌നാടിനു മുങ്ങിയ പ്രതി ഇടയ്ക്ക് നാട്ടില്‍ വന്നുപോയിരുന്നു. കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യക നിര്‍ദേശപ്രകാരം പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഉപ്പുതറ എസ്‌ഐ  എം ജെ ഭദ്രന്‍, സീനിയര്‍പോലീസ് ഓഫീസര്‍ എ നൗഷാദ്, ദൊരെരാജ് എന്നിവരാണ് പ്രതിയെ പിടിക്കൂടിയത്. അറസ്റ്റ്‌ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.