പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

Monday 23 November 2015 10:18 pm IST

ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഡിസംബര്‍ നാലിന് ആറോട്ടോടെ സമാപിക്കും. 25ന് വൈകിട്ട് ആറിന് തൃക്കാര്‍ത്തിക ദീപക്കാഴ്ച. രാത്രി 7.30നും 8നും മദ്ധ്യേ തന്ത്രി കുഴിക്കാട്ട് കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി ഈശ്വരനാരായണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. 8ന് ഭജന്‍സ്. 26നും 27നും രാത്രി 8ന് സംഗീതസദസ്, 28ന് രാത്രി 8ന് സംഗീതാര്‍ച്ചന, 9.30ന് കീര്‍ത്തനാലാപനം, 29ന് വൈകിട്ട് നാലിന് ഓട്ടന്‍തുള്ളല്‍, രാത്രി 7ന് പെരുന്ന പടിഞ്ഞാറ്റുഭാഗം കരയിലേക്ക് പുറപ്പാട്. 7.30ന് ഭരതനാട്യം, മോഹിനിയാട്ടം അരങ്ങേറ്റം. 30ന് രാത്രി 7ന് പുഴവാത് കരയിലേക്ക് പുറപ്പാട്, 7.30ന് കര്‍ണ്ണശപഥം കഥകളി, ഡിസംബര്‍ 1ന് രാത്രി 7ന് പെരുന്ന കിഴക്കുംഭാഗം കരയിലേക്ക് പുറപ്പാട്. 7.30ന് സംഗീതസദസ്സ്. 2ന് 12.30ന് ഉത്സബലി ദര്‍ശനം, രാത്രി 9ന് പിന്നണി ഗായകന്‍ ഉണ്ണിരാജ നയിക്കുന്ന ഗാനമേള. 3ന് രാത്രി 9ന് സംഗീതസദസ്. 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 12ന് മയൂര ആല്‍ത്തറയില്‍ പള്ളവേട്ട 12.30ന് പള്ളിവേട്ട വരവ്, 1ന് വെടിക്കെട്ട്. 4ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സമൂഹസദ്യ, 1ന് കഥാപ്രസംഗം, വൈകിട്ട് 4ന് പഞ്ചാരിമേളം, തിരുവല്ല രാധാകൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്നു. 5ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, 5.30ന് ശീതങ്കന്‍തുള്ളല്‍, 6ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ ആറാട്ട്. 7ന് ചങ്ങനാശേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആറാട്ടിന് സ്വീകരണം. 7.15ന് നൃത്തനാടകം തൃശൂലനാഥന്‍, രാത്രി 9.30ന് ക്ഷേത്രത്തിലേക്ക് ആറാട്ട് വരവ്, 10ന് വെടിക്കെട്ട്, വലിയകാണിക്കയോടുകൂടി ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.