കോട്ടയം: ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരുടെയും സമത്വമുന്നണി സ്ഥാനാര്‍ത്ഥികളും എന്‍ഡിഎ സഖ്യകക്ഷി സ്ഥാനാര്‍ത്ഥികളുടേയും സംഗമം ഇന്ന് കോട്ടയത്ത് നടക്കും. വൈകിട്ട് 5ന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന അഭിനന്ദന സമ്മേളനത്തില്‍ വിജയിച്ച 103 സ്ഥാനാര്‍ത്ഥികളേയും ആദരിക്കുന്ന ചടങ്ങ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ദേശീയസമിതിയംഗം ശോഭാ സുരേന്ദ്രന്, കെ.പി.ശ്രീശന്, എം.ടി.രമേശ്, ജോര്‍ജ്ജ് കുര്യന്, റിച്ചാര്‍ഡ്ഹെ എംപി, സാജുമോന്‍ വട്ടേക്കാട് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: