കടുത്തുരുത്തി: എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന് കൗണ്‍സിലര്‍ പി.പി.സന്തോഷിന് മര്‍ദ്ദനമേറ്റു. ഞായറാഴ്ച രാത്രി 10ന് എഴുമാന്തുരുത്ത് ശാഖാ ഓഫീസിന് സമീപമാണ് മര്‍ദ്ദനമേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. എട്ടോളം പേര് ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ശാഖയുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സന്തോഷ്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സന്തോഷ് മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: