പൂഞ്ഞാര്‍: അിലഭാരത ശ്രീമദ് രാമായണ സത്രസമിതി, അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്, മാധവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുെട ആഭിമുഖ്യത്തില്‍ പനച്ചികപ്പാറ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിന് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. ക്യാന്‍സര്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന് ഡോ.വി.പി. ഗംഗാധരന് ക്ലാസ് എടുക്കും.
രാവിലെ 10ന് യോഗക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ക്ലാസ് ഉദ്ഘാടനം ചെയ്യും. സത്ര സമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സഹായവിതരണം സത്രസമിതി ട്രഷറര്‍ എം. സരളാദേവി നിര്‍വ്വഹിക്കും. സേവാ പ്രേവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേരള ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് മോഗനന് കൊട്ടാരം നിര്‍വ്വഹിക്കും.
പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗത്തെ തടയുന്നതിനായി സത്രസമിതിയുടെ സാന്ത്വനം പദ്ധതിയില്‍പെടുത്തിയാണ് ക്ലാസ് നടക്കുന്നതെന്ന് സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, വൈസ് പ്രസിഡന്ഡറ് പി.കെ. കൃഷ്ണന്‍കുട്ടി കുറുപ്പ്, സെക്രട്ടറി കെ.സി. അജീഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: