കൊയിലാണ്ടി: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശിയായ ജവാന് കൊല്ലപ്പെട്ടു. ചേലിയ അടിയള്ളൂര്മീത്തല് കുഞ്ഞി രാമന്റെ മകന് സുബിനേഷ് (26) ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ നിയന്ത്രണരേഖക്കു സമീപം നിരീക്ഷണം നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുംബഷിനെ സൈനിക ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചതെന്ന് സൈനിക വക്താവ് ലഫ്. കേണല്‍ മനീഷ്മേത്ത അറിയിച്ചു. തീവ്രവാദികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
അതിനിടെ തെക്കന്‍ കശ്മീരിലെ സുള്ളിഗാമില് പോലീസിന്റെ പ്രത്യേകസേനയും സൈന്യവും നടത്തിയ സംയുക്ത ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.കുപ്വാര മേഖലയില്‍ തീവ്രവാദികള്‍ക്കു വേണ്ടി രണ്ടാഴ്ചയായി തിരച്ചില്‍ തുടരുകയാണ്. സുബിനേഷിന്റെ വിവാഹം ഡിസംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ശോഭനയാണ് സുബിനേഷിന്റെ അമ്മ. സുഭിഷ ഏകസഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: