വാഷിങ്ടെണ്‍: പല രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വിദേശയാത്ര നടത്തുന്ന പൗരന്മാര്ക്ക് അമേരിക്കയുടെ അതീവ ജാഗ്രതാ നിര്‍ദേശം. തിരക്കുള്ള സ്ഥലങ്ങളിലൂടെ പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും വിനോദസഞ്ചാര സീസണുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നുമാണ് നിര്‍ദ്ദേശം.
അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിയ്ക്കുന്നത്. ജാഗ്രതാ നിര്‍ദേശം അടുത്തവര്‍ഷം ഫെബ്രുവരി 24 വരെ തുടരും.
ഇതിനിടെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ യുഎസ് വ്യേമാക്രമണം ശക്തമാക്കി. ഐഎസിന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 238 എണ്ണടാങ്കര്‍ ട്രക്കുകള്‍ തകര്‍ത്തതായി യുഎസ് സേന അറിയിച്ചു. ഐഎസിനെ തകര്‍ക്കുന്നതിനായി ഏതു മാര്‍ഗവും അവലംബിക്കുമെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: