മധൂര്‍ ക്ഷേത്ര നവീകരണത്തിന് വെള്ളാപ്പള്ളി ഒരുലക്ഷം രൂപ നല്‍കി

Tuesday 24 November 2015 4:37 pm IST

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്ര നവീകരണത്തിനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരുലക്ഷത്തി ഒന്ന് രൂപ നല്‍കി. സമത്വ മുന്നേറ്റയാത്രയുടെ കെടാവിളക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീകൃഷ്ണ ഉപാധ്യായയില്‍ നിന്ന് സ്വീകരിക്കാന്‍ എത്തിയതായിരുന്നു വെള്ളാപ്പള്ളിയും കുടുംബവും. ക്ഷേത്രത്തിലെ ആചാരങ്ങളും ഐതിഹ്യങ്ങളും അദ്ദേഹം ഭാരവാഹികളില്‍ നിന്നും ചോദിച്ചറിഞ്ഞു. ഭാര്യ പ്രീതി നടേശനും, മകന്‍ തുഷാര്‍ വെള്ളപ്പള്ളിയും, സമത്വ മുന്നേറ്റ യാത്രയില്‍ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്ന മറ്റ് സമുദായിക നേതാക്കളും കൂടെയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.