ബീഫ് ഫെസ്റ്റ് നടത്തിയവര്‍ ഗോപൂജ നടത്തും

Tuesday 24 November 2015 8:01 pm IST

ആര്‍ക്ക്‌ വോട്ട് ചെയ്യണമെന്നത് നമ്മള്‍ ഹിന്ദുക്കള്‍ ഒന്നായി തീരുമാനിക്കണം. അട്ടപ്പാടിയിലും, നിലമ്പൂരിലും, വയനാട്ടിലുമൊക്കെ  പട്ടിണി കിടക്കുന്ന ആദിവാസി സമൂഹം ഇനിയും മതംമാറ്റാനുള്ള മനുഷ്യച്ചരക്കുകളായി തുടരരുത്. നമ്മളൊന്നിച്ച് നിന്ന് ഹൈന്ദവസമുദായത്തിലെ പാവങ്ങള്‍ക്ക് വേണ്ടത് ചോദിച്ച് വാങ്ങിച്ച് കൊടുക്കണം. പച്ചയ്ക്ക് പറഞ്ഞാല് ഹിന്ദുക്കള്‍ സംഘടിച്ച് വോട്ട്ബാങ്കാകണം. ക്രിസ്ത്യാനിക്കും ഇസ്ലാമിനും വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് വേണ്ടത് നേടിയെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഭൂരിപക്ഷഹിന്ദുവിന് അതായിക്കൂടാ? ഏത് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഏതുപാര്‍ട്ടിയ്ക്ക് ചെയ്താലും നമ്മളൊന്നിച്ച് നിന്ന് ചെയ്യണമെന്നേ പറയുന്നുള്ളു. അതിനുവേണ്ടി ഹൈന്ദവസമുദായ നേതാക്കന്മാരൊന്ന് ചേര്‍ന്ന് ഒരു തീരുമാനമെടുത്ത് ഒരു ഹൈന്ദവ ഇടയലേഖനമിറക്കിയാല്‍ അതിനനുസരിച്ച് വോട്ട് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ വോട്ട് ഇത്രയും കാലത്തെപ്പോലെ പാഴായി പോകരുത്. അത് എന്റെ സമുദായത്തിന് ഉപകാരപ്പെടണം. പട്ടിണി കിടക്കുന്ന ഹിന്ദുവിനുള്ള ആഹാരമാകണം എന്റെ വോട്ട്. കിടപ്പാടമില്ലാത്ത ഹിന്ദുവിനുള്ള വീടാകണം എന്റെ വോട്ട്. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കുള്ള സഹായമാകണം എന്റെ വോട്ട്. ഹൈന്ദവവോട്ട് വിഘടിച്ചാല്‍ ഇതേ ഉമ്മച്ചന്‍ പിന്നെയും കേരളം ഭരിക്കും. ഇതേ മാണി പിന്നെയും ബജറ്റ് വായിക്കും. ഇതേ ചോദ്യപ്പേപ്പറുകളില്‍ ഇനിയും ചന്ദ്രക്കല വീഴും. മറിച്ച് ഹിന്ദു ഒന്നിച്ചാല്‍, ഈ പാര്‍ട്ടിക്കാരൊക്കെ നമ്മുടെ കാല്‍ക്കീഴില്‍ വന്ന് ചെരുപ്പ് നക്കും. ബീഫ് ഫെസ്റ്റിവല് നടത്തിയവര്‍ ഗോപൂജ നടത്തും. വോട്ടിന് വേണ്ടി വേണ്ടിവന്നാല്‍ മതംമാറിയവരക്കെ  ഘര്‍വാപ്‌സി നടത്തി തിരിച്ചുവരും.  ഇനി നിങ്ങള്‍ തീരുമാനിക്കുക. നിവേദ് നായര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.