ആലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നെയിംപ്ലേറ്റ് ധരിക്കണമെന്ന നിയമം നടപ്പിലാക്കാനായി സാവകാശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ടിഒ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നെയിംപ്ലേറ്റ് ധരിക്കാത്ത ജീവനക്കാര്‍ക്ക് ഇതിനായി സമയം നല്‍കിയിട്ടുണ്ട്. ഡോര്‍ ചെക്കര്‍മാര്‍ക്ക് യൂണിഫോം നല്കാന് വാഹന ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീഴ്ചവരുത്തിയവരില്‍ നിന്ന് മോട്ടോര്‍വാഹന നിയമപ്രകാരം പിഴയീടാക്കിയിട്ടുണ്ടെന്നും ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: