അമ്പലപ്പുഴ: മിനിബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം പത്ത് പേര്‍ക്ക് പരിക്ക്. ബസ് യാത്രക്കാരായ തിരുവനന്തപുരം പേരൂര്‍ക്കട ദര്ശന് ജയന്റെ ഭാര്യ ശോഭ(50) മേലേക്കാട്ടുങ്കല് രാജന്റെ ഭാര്യശോഭന(51) നന്ദനത്തില്‍ പുരുഷോത്തമന്റെ ഭാര്യ കുമാരി(48) മോഹനന്റെ ഭാര്യ പത്മിനി(45)ബിജുവിന്റെ ഭാര്യ സുമ(28) സുരേന്ദ്രന്റെ ഭാര്യ ഉഷാകുമാരി(48) ശാലിനി(29) മകള്‍ നന്ദന(8) പരേതനായ അപ്പച്ചന്റെ ഭാര്യ കൃഷ്ണമ്മ(60) കാര്‍ യാത്രക്കാരിയായ ഇടപ്പളളി പുതുശേരിയില്‍ മുജീബിന്റെ ഭാര്യ മിറാസ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ പുറക്കാട് പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2 നായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരം പേരൂര്‍ക്കടയിലേക്ക് പോകുകയായിരുന്ന മിനി ബസ് എതിരെ പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കാര്‍യാത്രക്കാരി മിറാസിന്റെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: