ചക്കുളത്തുകാവില്‍ പൊങ്കാല ഇന്ന്

Tuesday 24 November 2015 8:57 pm IST

തിരുവല്ല: നാടും നഗരവും ദേവീസ്തുതികളില്‍ കാതോര്‍ത്തപ്പോള്‍ തിരുവല്ലക്ക് ഇന്നലെ ഉത്സവരാവ്.പ്രധാന പാതകളിലും ഗ്രാമവീഥികളിലും രാത്രിതന്നെ പൊങ്കാലകലങ്ങള്‍ നിരന്നു കഴിഞ്ഞു. എടത്വാമുതല്‍ മുത്തൂര്‍ വരെയും പൊടിയാടി മുതല്‍ മാന്നാര്‍ വരെയും എംസി റോഡില്‍ ചെങ്ങന്നൂര്‍ വരെയും ടികെ റോഡില്‍ കറ്റോട് വരെയും പൊങ്കാല അടുപ്പ് ഒരുക്കുന്നതിന്റെ വലിയ തിരക്കായിരുന്നു. ഭക്തര്‍ക്ക് ആവശ്യമായ സേവനം ഒരുക്കുവാന്‍ ഹിന്ദു ഐക്യവേദ്ി സേവാഭാരതി വിവിധ ക്ഷേത്ര സമിതികള്‍, തുടങ്ങിയ സാംസ്‌കാരിക സംഘടനകളും നിരവധി സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു.25-ന് പുലര്‍ച്ചെ നാലിന് ഗണപതിഹോമം,നിര്‍മ്മാല്യ ദര്‍ശനം, എട്ടിന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. രാവിലെ 9 ന് പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. പൊങ്കാല ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കിരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. വി.എച്ച്.പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നെളളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5-ന് കുട്ടനാട് എം.എല്‍. എ. തോമസ്സ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാസ്‌കാരിക സമ്മേളനം എക്‌സ്സെസ് വകുപ്പ് മന്ത്രി കെ.ബാബു ഉത്ഘാടനം ചെയ്യും. തിരുവല്ല എം.എല്‍.എ. മാത്യൂ. റ്റി. തോമസ്, ഗുരുവായുര്‍ ദേവസം മുന്‍ അഡ്മിനിസ്റ്റ്രേറ്റര്‍ കെ.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. യു.എന്‍. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ് ഐ.എ.എസ്. കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കും. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പുതിരി, ഹരിക്കുട്ടന്‍ നമ്പുതിരി, സന്തോഷ് ഗോകുലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.