കഞ്ഞിക്കുഴി: ചേലച്ചുവടില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച അഞ്ചംഗ സംഘത്തിലെ 2 പേര് പിടിയില്‍. ചേലച്ചുവട് ചുരുളി സ്വദേശികളായ ജോഷി(32), സോജന് (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചേലച്ചുവട് ടൗണില്‍ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി എസ്ഐ പി വി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ പ്രതികള്‍ ഇവര്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുകയായിരുന്നു. ജീപ്പില്‍ കയറ്റുവാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര് ഓടി രക്ഷപെട്ടു. പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും ഉണ്ടായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: