തൊടുപുഴ: മണക്കാട് റോഡില്‍ വസ്ത്രശാലയ്ക്കു തീ പിടിച്ച് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം. തജ് ഞു ഗാര്മെന്സിലാണ് തീ പടര്‍ന്നത്. ഇന്നലെ വൈകിട്ട് 5.50 നാണ് വസ്ത്രശാലയുടെ ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. തുണിത്തരങ്ങളും, ഉപയോഗ ശൂന്യമായ കവറുകളുമാണ് കത്തി നശിച്ചത്. ഇടവെട്ടി കുറ്റിയാനിക്കല്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപടര്‍ന്നത്. തൊടുപുഴ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: