കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്കെതിരെ മുന്നണികള്‍ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്. ഹൈക്കോടതി ജംഗ്ഷനില്‍ ബിജെപി ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിരവധി യാത്രകള്‍ നടന്നിട്ടുണ്ട്. അതിനോടൊന്നും ഇല്ലാതിരുന്ന അസഹിഷ്ണുതയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും സമത്വ മുന്നേറ്റ യാത്രയോട് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പതിറ്റാണ്ടുകളായി ഇരുമുന്നണികളും അടിച്ചമര്‍ത്തിയ വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. കേരളം മുന്നണികള്‍ക്ക് പങ്കുവെക്കാനില്ലെന്ന തിരിച്ചറിവാണ് ബിജെപിയുടെ മുന്നേറ്റം നല്‍കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് ബിജെപിയുടെ വിജയത്തോടെ തുടക്കമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പി.എം. വേലായുധന്, ശ്യാമള എസ്. പ്രഭു, അഡ്വ.കെ.ആര്. രാജഗോപാല്‍, അഡ്വ.കെവി. സാബു, എന്‍.പി. ശങ്കരന്‍കുട്ടി, എന്‍.എം. മധു, രശ്മി സജി, സജിനി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: